എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ഡോളർ കേസിൽ കസ്റ്റംസ് വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും സമിതി വിശദീകരിക്കുന്നു. ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവുമാണ് സസ്‌പെഷന് കാരണമായത്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി മാസം വരെ ശിവശങ്കറിന് സർവീസ് ശേഷിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷം സസ്‌പെൻഷൻ കാലാവധി നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.