Tuesday, March 11, 2025
Kerala

ജനിതകമാറ്റം സംഭവിച്ച കൊവിഡ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധന

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധന. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഡല്‍ഹി ആസ്ഥാനമായ ജിനോമിക് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം.

ആര്‍ എന്‍ എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തിയാണ് പുതിയ പഠനം. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകള്‍ , ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വന്‍സിങ് ചെയ്യും. സ്രവ സാംപിള്‍ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍ എച്ച് എം ചെയ്യും. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക

ബ്രിട്ടനില്‍ കണ്ടെത്തിയ അതി വേഗ വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതായോ മരണ നിരക്ക് കൂടുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ചികില്‍സ രീതികളില്‍ മാറ്റം ഇതുവരെ നരുത്തീട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *