ഫിലമെന്റ് രഹിത കേരളം : എല്‍ഇഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം നാളെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും. അയ്യന്തോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസില്‍ നടക്കുന്ന ജില്ലാതല വിതരണോദ്ഘാടനം തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും മൂന്നു വര്‍ഷം ഗ്യാരന്റിയുള്ളതുമായ എല്‍.ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ജില്ലാതല പരിപാടിയില്‍ കൗണ്‍സിലര്‍ സജിത ഷിബു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.