Friday, January 24, 2025
Kerala

വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന.

ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതിനു വേണ്ടി തന്നെയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം വിളിച്ചിട്ടുള്ളത്. അതിനുശേഷം അനൗദ്യോഗികമായി സമരക്കാരുമായി ചർച്ച നടത്തുകയും ശേഷം ഒരു ഒത്തുതീർപ്പ് എന്ന നിലയിലേക്ക് എത്തുകയെന്നതുമാണ് ഇപ്പോഴുള്ള ആലോചന.

Leave a Reply

Your email address will not be published. Required fields are marked *