ഒബിസി മോർച്ച നേതാവ് രൺജീത്ത് ശ്രീനിവാസന്റെ കേസിൽ വിചാരണ ഇന്നാരംഭിക്കും
ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച നേതാവ് രൺജീത്ത് ശ്രീനിവാസന്റെ കേസിൽ വിചാരണ ഇന്നാരംഭിക്കും. എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികളെ മാവേലിക്കര കോടതിയിൽ എത്തിച്ച് കുറ്റപത്രം വായിക്കും. ആലപ്പുഴ ജില്ലയിൽ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രിംകോടതിയിൽ നൽകിയ ഹർജി പരിഗണിച്ചിട്ടില്ല.
ഗൂഢാലോചനിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രശ്ന സാധ്യത കണക്കിലെ ടുത്ത് കനത്ത സുരക്ഷാ വലയത്തിലാകും പ്രതികളെ കോടതിയിൽ എത്തിക്കുക.