കളമശേരി നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കളമശേരി നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. 21 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. നഗരസഭയില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി എ അസൈനാര്‍ ആരോപിച്ചു.
അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ അംഗങ്ങളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുകൂട്ടരും വോട്ടടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നഗരസഭയില്‍ 42 കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇതില്‍ യുഡിഎഫ് വിമതനടക്കം എല്‍ഡിഎഫിന് 21 പേരുടെ പിന്തുണയുണ്ട്. യുഡിഎഫിന് നിലവില്‍ 20 കൗണ്‍സില്‍ അംഗങ്ങളാണ് ഉള്ളത്.