നിക്ഷേപ സാധ്യതകള്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമുമായി യുഎഇ
രാജ്യത്തെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പുതിയ പ്ലാറ്റ്‌ഫോമുമായി യുഎഇ. സംയോജിത പ്ലാറ്റ്‌ഫോമിന് യുഎഇ മന്ത്രി സഭ അംഗീകാരം നല്‍കി.സാമ്പത്തിക സാങ്കേതികവിദ്യ, ടൂറിസം, ഉല്‍പ്പാദനം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്ലാറ്റ്ഫോം.
കാര്‍ഷിക സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മീഡിയ, എന്റര്‍ടൈന്‍മെന്റ്, ഇ-കൊമേഴ്‌സ്, സ്‌പേസ്, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ടൂറിസം, ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ്, സ്മാര്‍ട്ട് സിറ്റികള്‍, മറ്റ് തന്ത്രപ്രധാന മേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലെയും നിക്ഷേപ സാധ്യതകള്‍ തുറന്നുകാട്ടുന്നാണ് ഈ പ്ലാറ്റ്‌ഫോം എന്ന് അധികൃതര്‍ അറിയിച്ചു.
ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. അജ്മാനില്‍ നടന്ന യോഗത്തില്‍ രാജ്യത്തെ ഫെഡറല്‍ ബില്‍ഡിങ് റെഗുലേഷന്‍ നയത്തിനും അംഗീകാരം നല്‍കി.
പ്രകൃതി വിഭവങ്ങളുടെയും കാര്‍ബണ്‍ കാല്‍പ്പാടുകളുടെയും ഉപയോഗം കുറയ്ക്കുക, യുഎഇയിലെ കെട്ടിടങ്ങളുടെ പാരിസ്ഥിതിക സുസ്ഥിരത നിലവാരം ഉയര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ദുബായി ഭരണാധികാരി ട്വീറ്റ് ചെയ്തു.