മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളി, കരിങ്കൊടിയും ബാനറും; നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയർ എത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം.
യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിനിടെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.