Sunday, January 5, 2025
Kerala

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി ജി. ആര്‍. അനില്‍

കേരള സര്‍വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകാലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാ പരമാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംബസില്‍ പണിതീര്‍ത്ത 6ലക്ഷം ലിറ്റര്‍ സംഭരണ ശേഷയുള്ള ജല സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരള സര്‍വകലാശാല NIRF റാങ്കിംഗില്‍ 27-ാം സ്ഥാനത്താണ്, കേരളത്തില്‍ ഒന്നാമത്തെതും.

എന്നാല്‍ കേരള സര്‍വ്വകാലാ ശാലയെ രാജ്യത്തെ ആദ്യത്തെ പത്ത് റാങ്കിംങ്ങില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തു.

വിദ്യാഭ്യാസം ആരോഗ്യം എന്നീ രംഗങ്ങളില്‍ സാമ്പത്തികം ഒരു പ്രശ്നമാകില്ലെന്നും. ഗുണമേന്‍യുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിന് സര്‍വകാലാശാലകള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *