പതിനൊന്ന് ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിൽ
കൊല്ലം: ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനൊന്ന് പേര്‍ കൊല്ലത്ത് പിടിയില്‍.ശ്രീലങ്കന്‍ സ്വദേശികളാണ് പിടിയിലായത്. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരില്‍ ഒന്‍പതുപേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പിൽ നിന്നുള്ളവരാണ്. പതിനൊന്നുപേരെയും കൊല്ലം ഈസ്റ്റ് പൊലീസും തമിഴ്നാട്ടിലെ ക്യു ബ്രാഞ്ചും ചേര്‍ന്ന് ചോദ്യം ചെയ്‌തുവരികയാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.