Thursday, January 9, 2025
Kerala

യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പം; ഷംസീർ പ്രസ്താവന പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല

സ്പീക്കർ എഎൻ ഷംസീറിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണ്. ഷംസീർ പ്രസ്താവന പിൻവലിക്കണം. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി ഒരു മത വികാരങ്ങളെയും വൃണപ്പെടുത്തരുത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷംസീറിന്റെ അനാവശ്യ പ്രസ്താവന വലിയ വിവാദമുണ്ടാക്കി. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി ഒരു മതവികാരങ്ങളെയും വ്രണപ്പെടുത്തരുത്. യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു സമീപനവും ആരുടെയും ഭാഗത്തു നിന്നുമുണ്ടാകരുത്. എല്ലാം മതങ്ങളിലും വിശ്വാസവും മിത്തും തമ്മിൽ യോജിക്കില്ല. ഷംസീർ പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി യും സിപിഐഎമ്മും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ഇത്. ശബരിമല വിഷയത്തിന് ശേഷം സിപിഐഎം വീണ്ടും വിശ്വാസികളെ വെല്ലുവിളിക്കുന്നു. പിന്മാറിയില്ലെങ്കിൽ സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകും. ബിജെപി ഈ വിഷയത്തിൽ അനാവശ്യ മുതലെടുപ്പ് നടത്തുന്നു. സംഘപരിവാറും ബിജെപിയും മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അതിനു ചൂട്ടുപിടിക്കുന്ന സമീപനമാണ് ഷംസീറിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസത്തെ സംരക്ഷിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട് എന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസികളായ കോൺഗ്രസ്സ് അണികൾ പങ്കെടുക്കുന്നതിൽ തെറ്റില്ല. വിശ്വാസ സംരക്ഷണം യുഡിഎഫിന്റെയും കോൺഗ്രസ്സിന്റെയും അജണ്ട. സ്പീക്കർക്ക് അബദ്ധം പറ്റിയതാണേൽ അത് പറയണം. അല്ലാതെ അനാവശ്യമായി ബിജെപിക്കും സംഘപരിവാറിനും ചൂട്ടു പിടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

Read Also: മുസ്ലിം സമുദായത്തെ ഉയർത്തിക്കാട്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നു; അല്ലാഹു മിത്തു ആണെന്ന് പറയാൻ ധൈര്യമുണ്ടോ?; ഷംസീറിനെതിരെ കെ സുരേന്ദ്രൻ

ചരിത്ര സത്യം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് വിശ്വാസ സത്യമെന്നും ശാസ്ത്രബോധത്തെ മത വിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസം​ഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുകയാണ്. സങ്കീർണമായ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് വർഗീയവാദികൾ ചാടി വീഴാൻ കാത്തിരിക്കുകയാണ്. ഷംസീറിൻ്റെ പ്രസ്താവന അവർക്ക് ആയുധം കൊടുക്കുന്നത് പോലെയായെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *