Monday, March 10, 2025
Kerala

‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍’; നിയമനടപടി നേരിടാൻ തയ്യാറെന്ന് നടൻ ബാല

യൂട്യൂബ് വ്‌ളോഗറെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല. അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടിയെങ്കിൽ നേരിടാൻ തയ്യാറെന്ന് ബാല വ്യക്തമാക്കി. പണമുണ്ടാക്കാനായി യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥ. വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്നു. നടന്മാരെ മോശക്കാരാക്കുന്നു.

തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്‍റെ കൈയില്‍ തെളിവുണ്ട്. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍’. നിങ്ങളെയും കൂടി അവന്‍ നാശമാക്കുമെന്നും ബാല പറഞ്ഞു.

നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അജു. കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ വിഡിയോകൾ. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചു. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്. അത് എന്തിനാണ്? നല്ല രീതിയില്‍ ജീവിച്ച് പോകണമെന്ന് പറയാനാണ് പോയത്”. അജു എലക്സിനെതിരെ താന്‍ പരാതി കൊടുക്കില്ലെന്നും ബാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *