ഇന്ത്യയിൽ രണ്ടാമതായി കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി
രാജ്യത്ത് രണ്ടാമതായി കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവായെന്നും രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതർ അറിയിച്ചു.
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ആദ്യംതന്നെ ഉറപ്പ് വരുത്തണം. വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം