കക്കി റിസർവോയറിൽ ബ്ലു അലേർട്ട്
കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു .973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ് . ഇതോടെയാണ് കാക്കി റിസർവോയലിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ല. എന്‍ഡിആര്‍എഫിനെ വിന്യസിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.