Saturday, October 19, 2024
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ അഞ്ചു ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നത്. തെക്കന്‍ ജില്ലകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയത്.

തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാതി ഇന്നുമുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്‍ദ്ദങ്ങള്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.