ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുൻപിൽ ഹാജരാകും
ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരാകും.കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ 11 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഷാജ് കിരണിന് നോട്ടീസ് നൽകിയിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി യുടെ നടപടി.
ഷാജ് കിരണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇ.ഡി പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് ഷാജ് കിരൺ അറിയിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിന് ഇന്ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് സ്വപ്ന സുരേഷിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 ന് പോലീസ് ക്ലബ്ബിൽ എത്തണമെന്നാണ് നിർദ്ദേശം.