കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ ഹാജരായി
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അർജുന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അമലക്ക് നോട്ടീസ് നൽകിയത്
ആർഭാട ജീവിതമാണ് അർജുൻ ആയങ്കി നയിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലിൽ ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചതെന്നായിരുന്നു അർജുന്റെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. തുടർന്നാണ് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് ചോദിച്ചറിയുന്നതിന് ഭാര്യയോട് ഹാജരാകാൻ നിർദേശിച്ചത്.