‘സോളാര്‍ കമ്മീഷനെതിരെ സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി പി എസ് അനുതാജ്
സോളാർ അന്വേഷണ കമ്മീഷനെതിരെ സി ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജാണ് പരാതി നൽകിയത്.
സോളാർ അഴിമതിയും മറ്റ് ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ മുൻ മന്ത്രിയും, സിപിഐ നേതവുമായി സി ദിവാകരൻ്റെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി എസ് അനുതാജ് ഡി ജി പി യ്ക്ക് പരാതി നൽകിയിരിക്കുന്നത്.
സി ദിവാകരൻ്റെ ആത്മകഥയിലെ പരാമർശങ്ങൾ അത്യന്തം ഗുരുതരമാണ്. അതിനാൽ സോളാർ വിവാദങ്ങളുടെ പിന്നിൽ നടന്ന ഗൂഡാലോചന കണ്ടുപിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിറ്റിക്ക് കോടികൾ കൊടുത്തുവെന്നുമുള്ള സി ദിവാകരൻ്റെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പി എസ് അനു താജ് നൽകിയ പരാതിയിൽ പറയുന്നു.