ബ്യൂട്ടി പാർലർ വെടിവെപ്പ്: ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് വെളിപ്പെടുത്തൽ
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്. അന്വേഷണ സംഘത്തോട് അധോലോക നേതാവ് രവി പൂജാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസർകോട് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു
ജിയ ഒളിവിൽ കഴിയുകയാണ്. അതേസമയം രവി പൂജാരിയുടെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. കേരളത്തിലെ രണ്ട് ഗുണ്ടാനേതാക്കളുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജൂൺ എട്ട് വരെയാണ് പൂജാരിയെ കേരളാ പോലീസിന്റെ കസ്റ്റഡിയിൽ കിട്ടിയിട്ടുള്ളത്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും.