യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസിൽ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് മോഷണക്കേസിൽ പിടിയിലായത്. ഇതിൽ ചോദ്യം ചെയ്യുമ്പോഴാണ് യുവാവിനെ കൊലപ്പെടുത്തിയ കാര്യവും പ്രതി വെളിപ്പെടുത്തിയത്
പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പ്രതി മൊഴി നൽകി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.