Wednesday, January 8, 2025
Kerala

മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യർഥിച്ചത്. മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു

തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂർവമാണ്. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണിത്. മനഃസാക്ഷിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതിലൂടെ ഷംസീറിന് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ച മുല്ലപ്പള്ളിയുടെ പ്രസ്താവന രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരത്തെ തള്ളിയിരുന്നു. മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടെയും പിന്തുണ വേണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *