ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് കെ മുരളീധരന്‍
ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുന്‍പ് തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും സംഘര്‍ഷമുണ്ടാക്കും. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് നേടിക്കൊടുക്കാനും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയാണ്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെ സിപിഎം സഹായിക്കും. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും സിപിഎമ്മിനെ ബിജെപി തിരിച്ചു സഹായിക്കും. സിപിഎം-ബിജെപി രാത്രി കൂട്ട് കെട്ട് സജീവമാണെന്നും അദ്ദേഹം പറഞ്ഞു.