പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ പീഡിപ്പിച്ചു; പരാതിയുമായി യുവതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണവുമായി യുവതി. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂർ സ്വദേശിയായ യുവതിയാണ് എറണാകുളം കമ്മീഷണർക്ക് പരാതി നൽകിയത്.
ജോലി വാഗ്ദാനം എറണാകുളത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌തെന്നുമാണ് പരാതി. പരാതി പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക.