കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ
കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.