ഗവര്‍ണറെ അറിയിച്ചില്ല’; മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ രാജ്ഭവന് അതൃപ്തി
മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ രാജ്ഭവന് അതൃപ്തി. യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാത്തതിനാണ് അതൃപ്തിയെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യം പുറപ്പെട്ടത്. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മന്ത്രിമാരായ വി.അബ്ദുറഹ്‌മാനും പി.രാജീവും മുഖ്യമന്ത്രിയ്‌ക്കൊപ്പം യാത്രയിലുണ്ട്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദര്‍ശനം.ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും.