കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; ഇ.ഡി അന്വേഷണം തുടങ്ങി
കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഇ.ഡി.യും അന്വേഷണം തുടങ്ങി. പിടിയിലായ ഷെബീറിൻറെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്‌സേഞ്ചിൻറെ മറവിൽ കോടികളുടെ കുഴൽപ്പണം പ്രതികളിലേക്കെത്തിയെന്നാണ് നിഗമനം.
സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുളള പണം ദുബായിലെത്തിക്കുകയും അവിടെ നിന്ന് കുഴൽപ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.
2017 മുതലുളള ഇടപാടിൽ കോടികളിങ്ങിനെയെത്തിയതായി ചോദ്യംചെയ്യലിൽ ഷബീർ സമ്മതിച്ചിട്ടുണ്ട്. പല മേഖലകളിൽ ഈ പണം നിക്ഷേപിച്ചെന്നും ഷബീർ മൊഴിനൽകിയിട്ടുണ്ട്.