മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ; തീരുമാനം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന്
മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു.
നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി.
ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു.