ആര്യ-സച്ചിൻ വിവാഹം; കൂടുതൽ ചിത്രങ്ങൾ പുറത്ത്
ഇന്നായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവിന്റേയും വിവാഹം. എ.കെ.ജി സെന്ററിലെ ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നു.
ലളിതമായ ചടങ്ങുകളാണ് എകെജി സെന്ററിൽ നടന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിൻദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വിവാഹസത്കാരം നടത്തും.
വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങൾ നൽകണം എന്നുളളവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നൽകണമെന്നും വധൂവരൻമാർ നേരത്തെ നിർദേശിച്ചിരുന്നു.