സർക്കാർ രേഖയിലുള്ളത് യഥാർഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ
കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ മറച്ചുവെച്ചെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചതായും കെ സുരേന്ദ്രൻ ആരോപിച്ചു
കേന്ദ്ര ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപഗാൻഡ സൃഷ്ടിക്കാനാണ് പിണറായി സർക്കാർ മരണങ്ങൾ കുറച്ചു കാണിക്കുന്നത്. ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്.
കേരളത്തിൽ വിശ്വസനീയമല്ലാത്ത ആന്റിജൻ പരിശോധനകളാണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടിൽ നാൽപത് ശതമാനം വരെ ഉയർന്നതാണ്. കേരളത്തിലെ മരണനിരക്ക് കുറച്ചു കാണിച്ച് തടി തപ്പാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.