സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത നേടിയത് ഇവർ, പേരുകൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചു. ഓരോരുത്തരുടേയും പ്രവർത്തനം വിലയിരുത്തി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് നോമിനേഷൻ നൽകാം. രാഹുൽ മാങ്കൂട്ടത്തിൽ, ജെ എസ് അഖിൽ എന്നിവരടക്കമുള്ള 23 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെയും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഐക്യത്തിലേക്ക് എത്താൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിൽ നിന്നും പല പേരുകളാണ് ഉയരുന്നത്. അതിനിടെ, കെസി വേണുഗോപാൽ പക്ഷവും പേര് നിർദ്ദേശിച്ചിട്ടുണ്ട്.