Tuesday, January 7, 2025
Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം: ഡി.കെ ശിവകുമാർ പങ്കെടുക്കില്ല

തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനത്തിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുക്കില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമ്മേളനത്തിന് എത്തില്ല. കർണാടകയിൽ മന്ത്രിസഭാ രൂപീകരത്തിന്റെ ഭാഗമായി തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനാലെന്ന് നേത്രത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

തിരിച്ചുവരവിന് ഒരുങ്ങുന്ന കോൺഗ്രസിന് മുതൽക്കൂട്ടാകുന്ന ചർച്ചകൾ യൂത്ത് കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംഘടനാ വിഷയങ്ങളും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. ഇന്നലെ സമ്മേളനത്തോടനുബന്ധിച്ച് പഴയകാല പ്രവർത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *