Sunday, January 5, 2025
Kerala

കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം; ബൈക്ക് യാത്രികന് പരുക്ക്

കൊച്ചി നഗരത്തിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രികന് കേബിൾ കഴുത്തിൽ കുടുങ്ങി പരുക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് പരുക്കേറ്റത്. പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്.

ലോറിയുടെ പിറകിലൂടെയായിരുന്നു യുവാവ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ലോറിയിൽ തട്ടി കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നും പ്രജീഷ് താഴെ വീണു. പ്രജീഷിന് കഴുത്തിന് പുറമേ കയ്യിലും പരുക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *