നേതൃത്വത്തെ അംഗീകരിക്കാത്ത ഒരാൾക്കും പാര്‍ട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല: ജി സുധാകരൻ
തെരഞ്ഞെടുപ്പ് വിജയത്തിൽ തടസ്സമുണ്ടാക്കാൻ ചില ഹീനശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പോസ്റ്ററുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളുമുണ്ടായി. രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നൽകിയെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിൻറെ ഭൂരിപക്ഷത്തിന് വിജയിച്ച പാർട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു.