Monday, March 10, 2025
Kerala

കാലിക്കറ്റ് സര്‍വകലാശാലയിലെ താത്ക്കാലിക സെനറ്റ് സംവിധാനം: ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന

കാലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ താല്‍ക്കാലിക സെനറ്റ് സംവിധാനത്തിലും, മലയാള സര്‍വകാലശാല വിസി നിയമനത്തിലും ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. ഇന്ന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ നാളയോ മറ്റന്നാളോ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് കാലവധി ആറിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ ഇതു സംബന്ധിച്ച് ഇന്നോ നാളയോ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍, നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതു ഗവര്‍ണറുടെ അധികാരമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അധികാരം ഹൈക്കോടതി കൂടി ശരിവച്ച സാഹചര്യത്തില്‍ പകരം സംവിധാനം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

അതിനിടെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല കാലിക്കറ്റ് വിസിക്കു നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. കാലിക്കറ്റ് വിസി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് നേരിടുന്നയാളായതിനാല്‍ അദ്ദേഹത്തിനു ഗവര്‍ണര്‍ ചുമതല നല്‍കാന്‍ സാധ്യതയില്ല. പകരം കേരള, കാലിക്കറ്റ്, സംസ്‌കൃതം, മലയാളം സര്‍വകലാശാലകളിലെ സീനിയര്‍ മലയാളം പ്രഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *