Tuesday, April 15, 2025
Kerala

ഐസകും സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ ഇത്തവണ മത്സരിക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനം

തോമസ് ഐസകും ജി സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇവരെ കൂടാതെ സി രവീന്ദ്രനാഥ്, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക

മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും മത്സരിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മട്ടന്നൂർ മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം കർശനമായി തന്നെ നടപ്പാക്കണമെന്നാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന നിർദേശം.

എ കെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിർദേശം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുയർന്നിരുന്നു. പാർട്ടിയിൽ നിന്ന് തന്നെ വിമർശനമുയർന്നതോടെ ബാലൻ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നു.

 

Leave a Reply

Your email address will not be published. Required fields are marked *