ലോകായുക്ത ഓർഡിനൻസ്: സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, മുന്നോട്ടുപോകാൻ സിപിഎം
ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലുള്ള എതിർപ്പുകൾ കണക്കിലെടുക്കില്ല. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു
സിപിഐ നേരത്തെ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കാനം സിപിഐ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം ഓർഡിനൻസിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണറുടെ നിലപാട് വ്യക്തമാകുകയുള്ളു.