മാസ്‌ക്കില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷയില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ലംഘിക്കുന്നരുടെ പിഴശിക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനനുസരിച്ച ഭേദഗതി വരുത്തിയിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇത് നേരത്തെ 200 രൂപയായിരുന്നു. പൊതുസ്ഥലത്തും നടപ്പാതയിലോ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ കുറ്റവും ആവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
നിയന്ത്രണം ലംഘിച്ച് വിവാഹത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ 1000ത്തില്‍ നിന്ന് 5000 ആയി വര്‍ധിപ്പിച്ചു. മരണച്ചടങ്ങുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ 2000 രൂപ പിഴയിടും. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുള്ള ശിക്ഷ 3000 രൂപ. റാലിയില്‍ സാമൂഹിക അകലം പാലിക്കാതിരിക്കല്‍ 3000 രൂപ, ക്വാറന്റീന്‍ ലംഘനം 2000, ലോക്ക് ഡൗണ്‍ ലംഘനം 500, എന്നിങ്ങനെയാണ് പിഴ വര്‍ധിപ്പിച്ചിരിക്കുന്നത്.