തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു; തൊലി ഉരിഞ്ഞ് പോയി; അഞ്ജലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കഞ്ചവാല അപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്ന്ന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നിരുന്നു.
അഞ്ജലി കൊല്ലപ്പെട്ട അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്നും ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരം റോഡിൽ ഉരഞ്ഞു വാരിയെല്ലുകൾ പുറത്ത് വന്ന നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ജലി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വിവരം നേരത്തെ പുറത്ത് വന്നിരിന്നു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന സുഹൃത്ത് നിധിയുടെ ആരോപണത്തെ തള്ളുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.