തൊടുപുഴയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിൽ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.
പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാൽ ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ ജലാംശം കണ്ടെത്തി. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊല്ലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്.