സംസ്ഥാനത്ത് കോവിഡ് നിരോധനാജ്ഞ
സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ നിനിരോധനാജ്ഞയുമായി സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലെ ഒത്തുകൂടല്‍ നിരോധിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നേരത്തെ നല്‍കിയ ഇളവുകള്‍ തുടരും.
സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനാജ്ഞ ഒരുമാസം വരെ തുടരും