ബുറേവി ചുഴലിക്കാറ്റ്: 12 വിമാനങ്ങൾ റദ്ദാക്കി; നേരിടാൻ കേരളം സജ്ജമെന്ന് റവന്യു മന്ത്രി
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളാ, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്
ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചതായും വിപുലമായ മുന്നൊരുക്കം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ബുറേവിയെ നേരിടാൻ കേരളവും സജ്ജമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. അഗ്നരക്ഷാസേന പൂർണസജ്ജമാണ്. സിവിൽ ഡിഫൻസ് വളൻഡിയർമാരെയും വിവിധ മേഖലകളിൽ വിന്യസിച്ചു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. രാത്രി മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തീരമേഖലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.