മന്ത്രി മുഹമ്മദ് റിയാസിന് കരിങ്കൊടി
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കോതമംഗലത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജീബ് ഇരമല്ലൂർ, കോൺഗ്രസ് പ്രസിഡന്റ്‌അലി പടിഞ്ഞാറേച്ചാലിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പരീത് പട്ടമാവുടി, നൗഫൽ കാപ്പുച്ചാലിൽ, നാസ്സർ.എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.