സരിത പറയും പോലെ വായിൽ തോന്നുന്നത് പറയുന്നവളല്ല സ്വപ്ന; എല്ലാ തെളിവും സ്വപ്നയുടെ കൈയിൽ ഉണ്ടെന്ന് കെ.സുധാകരൻ
സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ട്. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു
വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാലയളവിൽ വില കുറഞ്ഞത് പിണറായി വിജയന് മാത്രമെന്നും കെ.സുധാകരൻ്റെ പരിഹാസം. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.
സർക്കാരിനെതിരെ കോൺഗ്രസ് സമര മുഖത്ത് മാസങ്ങൾ നീളുന്ന പ്രക്ഷോഭം തുടരും. കൊടുങ്കാറ്റ് വരും. ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായിലെ വിജയൻ ഒരു പ്രശ്നം അല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം ഇല്ല. ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമായി. മുൻ ഇടത് സർക്കാരുകളിൽ ഇതുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ കയറിയാൽ അടി കിട്ടും, കള്ള കേസിൽ കുടുക്കും അതാണ് സ്ഥിതിയെന്നും കെ.സുധാകരൻ പറഞ്ഞു.
മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെ. ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ മുറിയിൽ കിടന്നില്ലേ. മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണ്. സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നു. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചു. പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമെന്നും കെ.സുധാകരൻ വിമർശിച്ചു.