Saturday, April 12, 2025
Kerala

അക്രമം ശരിയല്ല; ജോജുവിന്റെ കാർ തല്ലി തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് കെ സി വേണുഗോപാൽ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആരെയും ആക്രമിക്കുന്നത് ശരിയല്ല. പക്ഷേ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസ്സിലാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

വരുന്ന 14 മുതൽ 29 വരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷേ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേ കുറിച്ച് ചർച്ച വേണ്ടേ. സമര മാർഗങ്ങളെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ പ്രതിഷേധ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *