സിപിഐയില്‍ പ്രായപരിധി നടപ്പിലാക്കി; സി.ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി
സിപിഐയിൽ പ്രായപരിധി കർശമാക്കി. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗൺസിലിൻ്റെ കർശന നിർദ്ദേശം. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിലിൽ സി ദിവാകരൻ്റെ പേര് ഇല്ല.
പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ല പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 11 അംഗങ്ങളാണുള്ളത്.
എറണാകുളത്ത് നിന്ന് കൗൺസിലേക്ക് മത്സരമുണ്ടായി. എറണാകുളം ജില്ല പ്രതിനിധികളെ തീരുമനിക്കാനാണ് മത്സരം. സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടർന്നേക്കുമെന്നാണ് സൂചന.
ദേശീയ കൗൺസിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാർക്ക് 65 വയസ്സെന്ന മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു. സിപിഐഎമ്മിന്റെ ചുവടുപിടിച്ചാണ് സിപിഐയും പ്രായപരിധി മാനദണ്ഡം കൊണ്ടുവന്നത്. എന്നാൽ, പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തുന്നതിനെതിരെ കെ.ഇ.ഇസ്മയിലും സി.ദിവാകരനും സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുൻപ് പരസ്യമായി പ്രതികരിച്ചതോടെ പാർട്ടിയിലെ അനൈക്യം മറനീക്കി പുറത്തുവന്നു.