Monday, January 6, 2025
Kerala

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു

 

ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു. 75 വയസാക്കി നേരത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ചിരുന്നു. പുതിയ തീരുമാനം ഇതിൻ്റെ തുടർച്ചയെന്നോണമാണ്. ഇപ്പോൾ നടപ്പാക്കുന്നത് നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ്.

തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നിലവിൽവരും. അംഗങ്ങളെ നേരത്തെ മുതൽ കീഴ്‌ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് തെരഞ്ഞെടുക്കുന്നത്. തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത് കാലോചിതമായി മാറ്റം പാർട്ടിയിൽ വരുത്തുക, നേതൃനിരയിലേക്ക് പുതുയ അംഗങ്ങൾക്ക് അവസരം നൽകുക എന്നതാണ് . പ്രത്യേക സാഹചര്യങ്ങളിൽ ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *