കുടുംബ വഴക്ക്; ഇടുക്കിയില്‍ ആറു വയസുകാരനെ ബന്ധു ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി
ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ട നിലയിൽ. റിയാസ് മൻസിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും, അല്‍ത്താഫിനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധു തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ മാതാവിന്‍റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്