Monday, January 6, 2025
Kerala

നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചു; ലിജിൻ ലാൽ

മിത്ത് വിവാദവും മാസപ്പടിയും പുതുപ്പളിയിൽ ചർച്ചയായെന്ന് എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ .pബിജെപി വോട്ട് കച്ചവടം നടത്തുന്നെ ആരോപണം യുഡിഎഫിന്റെയും എൽഡിഎഫിൻറെയും തന്ത്രമാണ്. നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് ലിജിൻ ലാൽ വ്യക്തമാക്കി.

എല്ലാവരും വളരെ പോസ്റ്റിവയാണ് എൻഡിയെയെ കാണുന്നത്. എൽഡിഫിനും യുഡിഎഫിനും പരസ്പരം പറയാൻ ഒന്നുമില്ല. അത് ഈ തെരെഞ്ഞുടുപ്പിൽ ബിജെപിക്ക് തന്നെ ഗുണം ചെയ്യുമെന്നും ലിജിൻ ലാൽ വ്യക്തമാക്കി.

ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്.

പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.

യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് പ്രവർത്തകർക്ക് ഒപ്പം വോട്ടർമാരെ നേരിൽ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിനു പുറത്തുള്ള നേതാക്കൾ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്.

മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവർത്തകർ പാമ്പാടിയിൽ കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻ‍ഡിഎയും.

Leave a Reply

Your email address will not be published. Required fields are marked *