മലപ്പുറം ഊർങ്ങാട്ടിരി ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ വള്ളിപ്പാലത്തെ ചൂരപ്ര വിശാഖിനെ (22) വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്.
സന്നദ്ധപ്രവർത്തകർ നടത്തിയ തെരച്ചിലിൽ തോട്ടുമുക്കം നടപ്പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.