പയ്യന്നൂരിലെ സൂനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് അറസ്റ്റിൽ
പയ്യന്നൂർ കോറോത്ത് സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുനീഷയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി
ഭർത്താവിന്റെ വീട്ടിൽ വെച്ച് സുനീഷ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിജീഷിനെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും സുനീഷയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെയുണ്ടാകില്ലെന്നും യുവതി പറയുന്നുണ്ട്.